30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam കുണ്ടനി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ക്യാമറ സോളാര്‍ ലൈറ്റ് സമര്‍പ്പണവും നടന്നു

കുണ്ടനി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ക്യാമറ സോളാര്‍ ലൈറ്റ് സമര്‍പ്പണവും നടന്നു

8

കുണ്ടനി ശ്രീ ദണ്ഡന്‍ സ്വാമി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ക്യാമറ സോളാര്‍ ലൈറ്റ് സമര്‍പ്പണവും നടത്തി.ക്ഷേത്രം തന്ത്രി മുല്ലപ്പിള്ളി ശശിധരന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ഠദ്രവ്യ ഗണപതി ഹോമവും വിശേഷാല്‍ പൂജയും ഉണ്ടായി. തുടര്‍ന്ന് ക്ഷേത്രത്തിലെ ശുചിമുറിയുടെയും ഇമ്പ്രങ്ങാട്ടേയില്‍ നിഖില്‍ വകയായ ക്യാമറ, സോളാര്‍ ലൈറ്റ് എന്നിവയുടെ സമര്‍പ്പണവും ഉണ്ടായിരുന്നു. ക്ഷേത്രം ചെയര്‍മാന്‍ ഷണ്മുഖന്‍ ചെമ്പ്ര, സുവര്‍ണ ഇമ്പ്രങ്ങാട്ടേയില്‍ എന്നിവര്‍ ചേര്‍ന്നാണ് സമര്‍പ്പണം നിര്‍വഹിച്ചത്.

 

ADVERTISEMENT
error: Content is protected !!