ദേശീയപാത 66ല്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മന്ദലാംകുന്നില്‍ തന്നെ സ്ഥാപിക്കുമെന്നും, വെള്ളക്കെട്ട് പ്രശ്‌നങ്ങളും, സര്‍വീസ് റോഡ് മെയിന്റനന്‍സും യുദ്ധ കാലാടിസ്ഥാനത്തില്‍ നടത്തുമെന്നും എന്‍എച്ച് അധികൃതര്‍. പുന്നയൂര്‍ പഞ്ചായത്തില്‍ നടത്തിയ പരാതി പരിഹാര കൂടിക്കാഴ്ചയിലാണ് എന്‍എച്ച് അധികൃതര്‍ ഉറപ്പ് നല്‍കിയത്.കഴിഞ്ഞദിവസം ദേശീയ പാതയുടെ അപാകതകളെ കുറിച്ച് കളക്ടര്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്ക് പുന്നയൂര്‍ പഞ്ചായത്ത് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍എച്ച് അധികൃതരോട് പഞ്ചായത്തില്‍ എത്തി അവരുടെ പരാതികള്‍ സ്വീകരിക്കുവാന്‍ കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് അധികൃതര്‍ എത്തിയത്. രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് റസ്ല റഹീമിന്റെ ചേമ്പറില്‍ ചേര്‍ന്ന് കൂടിക്കാഴ്ചയിലാണ് പണികള്‍ എത്രയും പെട്ടെന്ന് കുറ്റമറ്റ രീതിയില്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയത്. സ്പീഡ് ട്രാക്കിലേക്ക് വാഹനങ്ങള്‍ കയറുന്നതും ഇറങ്ങുന്നതും ആവശ്യമായ സ്ഥലങ്ങളില്‍ നിര്‍മ്മിക്കണമെന്ന് മെമ്പര്‍മാരുടെ ആവശ്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നിലവില്‍ പുന്നയൂര്‍ പഞ്ചായത്തില്‍ സ്പീഡ് ട്രാക്കില്‍ നിന്ന് ഇറങ്ങുന്നതിന് പടിഞ്ഞാറ് സൈഡില്‍ എക്‌സിറ്റ് ഇല്ല എന്നതാണ് വാസ്തവം. എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നടപ്പാലം മുമ്പ് നിശ്ചയിച്ചത് പോലെ മന്ദലാംകുന്നില്‍ തന്നെ സ്ഥാപിക്കും. സര്‍വീസ് റോഡുകളിലെ വെള്ളക്കെട്ടും റോഡുകള്‍ കുഴിയടച്ച് റബ്ബറൈസ്ഡ് രീതിയില്‍ റീ-ടാര്‍ ചെയ്യുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് റസില റഹീമിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് ഐ പി രാജേന്ദ്രന്‍ തുടങ്ങി വാര്‍ഡ് മെമ്പര്‍മാരും പങ്കെടുത്തു. തീരദേശ വാര്‍ഡുകളിലെ മെമ്പര്‍മാരായ മുബീന സലീം, ടി എ ആയിഷ, ബീരാന്‍കുട്ടി, എം ഫൗസിയ, മുഹമ്മദ് അസ്ലം, അബ്ദുല്‍ സലാം കുന്നംബത്ത്, സി കെ രതീഷ് തുടങ്ങിയവര്‍ റോഡ് നിര്‍മാണവുമായി ഉണ്ടായ പ്രദേശത്തെ ദുരിതങ്ങള്‍ അധികൃതരെ അറീയിച്ചു. എന്‍ എച്ച് അധികൃതരായ ഡെപ്യൂട്ടി എന്‍ജിനീയര്‍ അജയ്, ശിവാലയ ലൈസനിംഗ് ഓഫീസര്‍ ഷിബു, ഐ ഇ കോണ്‍ട്രാക്ടര്‍ രാജേഷ് തുടങ്ങിയവരാണ് എത്തിയത്.
Home Bureaus Punnayurkulam പുന്നയൂര്‍ പഞ്ചായത്തിലെ റോഡ് അപാകതകൾ പരിഹരിക്കാൻ ഉറപ്പ് നല്‍കി എന്‍എച്ച് അധികൃതര്‍



