30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയില്‍ ഗ്രന്ഥശാലാ ദിനാചരണം

വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയില്‍ ഗ്രന്ഥശാലാ ദിനാചരണം

7

വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയില്‍ ഗ്രന്ഥശാലാ ദിനാചരണം നടത്തി. വായനശാല പ്രസിഡണ്ട് ഡെനീസ് മങ്ങാട് പതാക ഉയര്‍ത്തിയതിനു ശേഷം നടന്ന ദിനാചരണ സമ്മേളനം പോര്‍ക്കുളം പഞ്ചായത്ത് അംഗം വിജിത പ്രജി ഉദ്ഘാടനം ചെയ്തു. ഡെന്നീസ് മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മങ്ങാടിന്റെ എഴുത്തുകാരി വി. എസ് സരോജയെ പൊന്നാടയണിയിച്ചാദരിച്ചു. യോഗത്തില്‍ രാജി മണികണ്ഠന്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സരോജയുടെ പുസ്തകള്‍ങ്ങള്‍ വായനശാലക്കു കൈമാറി. ബാലവേദി പ്രവര്‍ത്തകരായ കൃഷ്ണപ്രിയ,യദുകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി അക്ഷരദീപം തെളിയിക്കല്‍, പുസ്തകപ്രദര്‍ശനം, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ എന്നവയും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!