കൂറ്റനാട് സെന്ററില്‍ നടന്ന വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കൂറ്റനാട് മല കോപ്പവളപ്പില്‍ കുമാരന്റെ മകന്‍ വിജയന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം.



