30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ എംഎസ്എഫ് നേതാവിനെ അക്രമിച്ച നാലു പ്രതികള്‍ അറസ്റ്റില്‍

ഗുരുവായൂരില്‍ എംഎസ്എഫ് നേതാവിനെ അക്രമിച്ച നാലു പ്രതികള്‍ അറസ്റ്റില്‍

21

എം എസ്എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയയ്തു . ഒരുമനയൂര്‍ സ്വദേശികളായ പുളിയാം പറമ്പില്‍ ഹസന്‍, പുളിയാം പറമ്പില്‍ ഹുസൈന്‍, പേരകം സ്വദേശി കറുപ്പംവീട്ടില്‍ അഫ്സല്‍, പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ നിസാര്‍ എന്നിവരെയാണ് ചാവക്കാട് എസ് എച് ഒ പ്രീത ബാബു വിന്റെ നേതൃ ത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ മുതുവട്ടൂര്‍ പാലയൂര്‍ റോഡില്‍ വെച്ചാണ് നാലഗ സംഘം സനാഹിനെ അക്രമിച്ചത്.ഗുരുവായൂരില്‍ ജോലിചെയ്യുന്ന സനാഹ് വീട്ടിലേക്കു മടങ്ങുവഴിയാണ് അക്രമം നടന്നത്. പരിക്കേറ്റ സനാഹ് ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു
പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!