30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

54

പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയില്‍ ഉദയകുമാറിനാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം. പ്രസാദഊട്ട് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഹാള്‍ അടച്ചിരുന്നു. ഇതിനിടെ പ്രസാദഊട്ട് ലഭിച്ചില്ലെന്ന് ആരോപിച്ച് ഒരാള്‍ ജീവനക്കാരുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് ഉദയകുമാറിനെ കുത്തുകയുമായിരുന്നു.തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്. കൈക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ഉടന്‍ തന്നെ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ട് തുന്നലുകള്‍ ആവശ്യമായി വന്നു. കൈ വിരലും മുറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ ടെമ്പിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

 

ADVERTISEMENT
error: Content is protected !!