32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery ചൂണ്ടൽ സെന്ററിൽ ട്രാഫിക് സിഗ്നൽ തകരാറിൽ; അപകടങ്ങൾ പതിവാകുന്നു

ചൂണ്ടൽ സെന്ററിൽ ട്രാഫിക് സിഗ്നൽ തകരാറിൽ; അപകടങ്ങൾ പതിവാകുന്നു

16

ട്രാഫിക് സിഗ്‌നല്‍ സംവിധാനം തകരാറിലായ ചൂണ്ടല്‍ സെന്ററില്‍ അപകടങ്ങള്‍ പതിവാകുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വാഹനമിടിച്ചാണ് ചൂണ്ടല്‍ സെന്ററിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം തകരാറിലായത്. റോഡിന്റെ നിര്‍മ്മാണ ചുമതലയുള്ളകെ. എസ് ടി പി യോ, പൊതുമരാമത്ത് വകുപ്പോ, സിഗ്നല്‍ സംവിധാനം സ്ഥാപിച്ച കെല്‍ട്രോണോ, ചൂണ്ടല്‍ പഞ്ചായത്ത് അധികൃതരോ, ട്രാഫിക് സിഗ്‌നല്‍ പുനഃസ്ഥാപിക്കുന്നതിനായി നാളിതുവരെയായിട്ടും യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ല. കൂടാതെ മേഖലയില്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും അപകടങ്ങള്‍ പെരുകുന്ന ദിന് കാരണമാണ്. അശാസ്ത്രീയമായി നിര്‍മ്മിച്ച ഡിവൈഡറിലേക്കിടിച്ച് കയറിയാണ് മേഖലയില്‍ അപകടങ്ങള്‍ ഏറെയും അ സംഭവിക്കുന്നത് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ ഡിവൈഡറിലേക്ക് കാറിടിച്ച് കയറി അപകടമുണ്ടായി. തൃശൂര്‍ സ്വദേശിയായ ഗവ. പ്ലീഡറുടെ കാറാണ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടത്തില്‍പ്പെട്ടത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങും വഴിയായിരുന്നു അപകടം അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഗതാഗത തടസ്സം നേരിട്ടു കുന്നംകുളം പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനം നീക്കിയ ശേഷമാണ് ഗതാഗതം പുന: സ്ഥാപിച്ചത്.

 

ADVERTISEMENT
error: Content is protected !!