ജനകീയ ഹോട്ടലുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഷോപ്പ് എംപ്ലോയീസ് യൂണിയന്‍.തദ്ദേശ സ്ഥാപനങ്ങള്‍ വഴി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തി വന്നിരുന്നതും, സാധാരണകാര്‍ക്ക് ആശ്രയവുമായിരുന്ന ജനകീയ ഹോട്ടലുകള്‍ അടച്ച് പൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍ന്തിരിയുകയും അവര്‍ക്ക് നല്‍കിയിരുന്ന സബ്‌സീഡികള്‍ ലഭ്യമാക്കുകയും ചെയ്ത്, ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു മണലൂര്‍ ഏരിയ സമ്മേളനം പ്രമേയം വഴി ആവശ്യപെട്ടു പുവ്വത്തൂര്‍ വ്യാപര ഭവനില്‍ സജ്ജമാക്കിയയു സതീഷ് കുമാര്‍ നഗറില്‍ നടന്ന സമ്മേളനം യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ .സി ബിജു ഉദ്ഘാടനം ചെയ്തു. എം.കെ സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ വിജയന്‍, വി.ജി സുബ്രഹ്‌മണ്യന്‍, പി.ജി സുബിദാസ് , ഷീജ രാജീവ്, ബി. ആര്‍ സന്തോഷ്, കെ. എസ് പുഷ്പാകരന്‍, കെ. എസ് പ്രമോദ്, ടി.ഐ സുരേഷ്, ചെറുപുഷ്പം ജോണി, ശോഭ രഞ്ജിത്ത്, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായിഎന്‍.സി സതീഷ് (പ്രസിഡണ്ട്)പി.ജി സുബിദാസ് (സെക്രട്ടറി), ശ്രുതി രജ്ഞിത്ത് ( ട്രഷറര്‍) എന്നിവരടങ്ങുന്ന 25 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരെത്തെടുത്തു.



