തൃശൂര്‍ ജനറല്‍ ആശുപത്രി, കുന്നംകുളം യൂണിറ്റി ആശുപത്രി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കുന്നംകുളം ശാഖ, ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ ചേര്‍ന്നു നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 27 ഞായറാഴ്ച, ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പി.ജി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മിഷ സെബാസ്റ്റ്യന്‍, ലെബീബ് ഹസ്സന്‍, ഡോ : താജ് പോള്‍ പനക്കല്‍, ഡോ : ബി. സുശാന്ത്, ഡോ : നൈനാന്‍ കുത്തൂര്‍, സുമേഷ് പി. നായര്‍, ജിനാഷ് തെക്കേകര, ഇ.എം.കെ ജിഷാര്‍ എന്നിവര്‍ സംസാരിച്ചു. ഹൃദ്രോഗം, ഇ.എന്‍.ടി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബി ലേറ്റേഷന്‍, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോ, നേത്ര ചികിത്സ എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ കുന്നംകുളം നഗരസഭ കൗണ്‍സിലര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ മുഖാന്തരമാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം.



