30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Kunnamkulam കുന്നംകുളം യുണൈറ്റഡ് പെന്തക്കൊസ്ത് ഫെല്ലോഷിപ്പ് ബൈബിള്‍ ക്വിസ് ഒക്ടോബര്‍ 2ന്

കുന്നംകുളം യുണൈറ്റഡ് പെന്തക്കൊസ്ത് ഫെല്ലോഷിപ്പ് ബൈബിള്‍ ക്വിസ് ഒക്ടോബര്‍ 2ന്

15

കുന്നംകുളം യുണൈറ്റഡ് പെന്തക്കൊസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 16-മത് ബൈബിള്‍ ക്വിസ് ഒക്ടോബര്‍ 2ന് നടക്കും.
ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മത്സരം. ബൈബിളിലെ മത്തായി 1 മുതല്‍ 15 വരെയുള്ള അദ്ധ്യായങ്ങളില്‍ നിന്ന് 30 ചോദ്യങ്ങള്‍ മാത്രമാണ് പരീക്ഷക്ക് ഉണ്ടാകുക. സെപ്റ്റംബര്‍ 28 ആണ് രജിസ്‌ട്രെഷനുള്ള അവസാനദിവസം. യഥാക്രമം 1,2,3,4,5 സ്ഥാനം നേടുന്നവര്‍ക്ക് 10000,5000, 3000, 2000,1000 രൂപ ക്യാഷ് പ്രൈസും 6 മുതല്‍ 10 സ്ഥാനം വരെ നേടുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. സഭാ,സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാര്‍ക്കും ക്വിസ്സില്‍ പങ്കെടുക്കാവുന്നതാണ്. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിള്‍ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. ചീഫ് എക്‌സാമിനര്‍ പാസ്റ്റര്‍ കെ.പി. ബേബി , രജിസ്ട്രാര്‍- പാസ്റ്റര്‍ കെ എം ഷിന്റോസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. ഫോണ്‍ 8281563582. നമ്പര്‍ ഒരിക്കല്‍കൂടി.

 

 

ADVERTISEMENT
error: Content is protected !!