30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Kechery കത്തുന്ന ചൂടില്‍ സംഭാരം വിതരണവുമായി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കത്തുന്ന ചൂടില്‍ സംഭാരം വിതരണവുമായി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

19

കത്തുന്ന ചൂടില്‍ സംഭാരം വിതരണം ചെയ്ത് വിദ്യാര്‍ഥികള്‍. വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വിദ്യാലയത്തിന്റെ സമീപപ്രദേശമായ കുന്നംകുളം, പന്നിത്തടം, മരത്തംകോട് എന്നിവടങ്ങളില്‍ സംഭാര വിതരണം നടത്തിയത്. കൊടുംചൂടില്‍ യാത്ര ചെയ്യുന്നവര്‍ക്കും സമീപവാസികള്‍ക്കും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് സംഭാരവിതരണം സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സംഭാരം വഴിയാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്തു. വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സഹജീവികളോടുള്ള കരുതലും വളര്‍ത്തുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമാകുമെന്ന് പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ.ഐ.സി, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, കോഡിനേറ്റര്‍ വി.എ നിത്യ, നായര്‍ ധന്യ മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!