കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂളില്‍ ‘സ്വരലയ 2026-27’ കലോത്സവം അരങ്ങേറി. വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ. സെല്‍ജോ വെളിയന്നൂക്കാരന്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. പാവറട്ടി സെന്റ് ജോസഫ്‌സ് സി.എം.ഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കിടങ്ങന്‍ സി.എം.ഐ കലോത്സവം ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ സംസ്ഥാന കലോത്സവ ജേതാവ് കുമാരി നീലാംബരി എ.എം മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ഫാ. ഡോ. ജോസ് താണിക്കല്‍ സി.എം.ഐ സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ ഷാനു ജോഫി, പി.ടി.ഡബ്ലു.എ. പ്രസിഡന്റ ജോജിത്ത് ടി. രാജന്‍, ടിഷ ബിജു എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വേദിയില്‍ വിശിഷ്ടാതിഥികളെ ആദരിച്ചു.വിവിധ വിഭാഗങ്ങളിലായി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.



