33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Chavakkad ഗുരുവായൂര്‍ പ്രകൃതി സുപോഷണ വേദി ചാവക്കാട് സമുദ്ര തീരം ശുചീകരണം നടത്തി

ഗുരുവായൂര്‍ പ്രകൃതി സുപോഷണ വേദി ചാവക്കാട് സമുദ്ര തീരം ശുചീകരണം നടത്തി

23

അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനമായ സെപ്റ്റംബര്‍ 19 നു ഗുരുവായൂര്‍ പ്രകൃതി സുപോഷണ വേദിയുടെ നേതൃത്വത്തില്‍ ചാവക്കാട് സമുദ്ര തീരം ശുചീകരണം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ കെ.സി.ശിവദാസ് ഉത്ഘാടനം നിര്‍വഹിച്ചു. കുസാറ്റ് റിട്ട. പ്രൊഫസര്‍. ഡോ. നന്ദകുമാര്‍ , വിഭാഗ് സംയോജക് കെ.എന്‍. ഗോപി സംസാരിച്ചു. ജില്ലാ സഹസംയോജക് ജയപ്രകാശ് സ്വാഗതവും, കെ.ജി. സുരേഷ്, കണ്‍വീനര്‍ നന്ദിയും പറഞ്ഞു.ജയപ്രകാശ് പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു .മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് കടകത്തു മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദിര മുരളി ബി.എം.എസ്. ബീച് യൂണിറ്റ് സെക്രട്ടറി ഷിജിത്ത്പങ്കെടുത്തു.ചാവക്കാട് ഹയര്‍ സെക്കന്ററി, എം.ആര്‍.എം. ഹൈസ്‌കൂള്‍, ചാവക്കാട്, അമൃത വിദ്യാലയം, ചാവക്കാട്, ശ്രീനാരായണ േവിദ്യാനികേതന്‍, തിരുവത്ര, മൂകാംബിക വിദ്യാനികേതന്‍, ഇയ്യാല്‍ എന്നീ വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം, ബി.എം.എസ്. , ബീച് യൂണിറ്റ് തുടങ്ങി 200 പേര്‍ സമുദ്ര തീര ശുചീകരണത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!