32 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam കായിക വിനോദങ്ങള്‍ക്ക് മന്ദലാംകുന്ന് സ്‌കൂള്‍ ഗ്രൗണ്ട് വിട്ടുനല്‍കണമെന്നാവശ്യം; നിവേദനം നല്‍കി

കായിക വിനോദങ്ങള്‍ക്ക് മന്ദലാംകുന്ന് സ്‌കൂള്‍ ഗ്രൗണ്ട് വിട്ടുനല്‍കണമെന്നാവശ്യം; നിവേദനം നല്‍കി

10

മന്ദലാംകുന്ന് ഗവര്‍മെന്റ് ഫിഷറീസ് യു പി സ്‌കൂള്‍ ഗ്രൗണ്ട് കായിക വിനോദങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ട് സ്‌പോര്‍ട്‌സ് മന്ത്രിക്ക് നിവേദനം നല്‍കി.വിന്‍ഷെയര്‍ ലൈബ്രറിയുടെ പോഷക സംഘടനയായ വിന്‍ഷെയര്‍ പ്ലസ് ഖത്തര്‍ കമ്മിറ്റി ഭാരവാഹികളാണ് സംസ്ഥാന യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി അഡ്വാക്കറ്റ് ഒ ജെ ജനീഷിന് മുന്‍പാകെ നിവേദനം നല്‍കിയത്. നാടിന്റെ കലാകായിക ഇനങ്ങളില്‍ നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് വേദിയായിട്ടുള്ള സ്ഥലമായ സ്‌കൂള്‍ ഗൗണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരം വിനോദങ്ങള്‍ക്ക് നല്‍കാതെ അടച്ചിട്ടിരിക്കുയാണ്. ഈ സാഹചര്യത്തിലാണ് വിന്‍ഷെയര്‍ പ്ലസ് ഖത്തര്‍ കമ്മിറ്റി പ്രസിഡന്റ് ഇ എച്ച് ഇസ്ഹാക്ക് ലൈബ്രറി മുന്‍ ഭാരവാഹികളായ പി ഡി രാജീവ് ,ഇ എം നബീല്‍,ഇ എച്ച് മുസ്താക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്.

 

ADVERTISEMENT
error: Content is protected !!