പെരുമ്പിലാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കെ.ആര്‍ ഹോട്ടലിനു സമീപത്തെ ചാര്‍ജിംഗ് പോയന്റില്‍ നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് തിരിയുകയായിരുന്ന കാറില്‍ കോഴിക്കോട് ഭാഗത്തു നിന്നും വന്നിരുന്ന ബൈക്കിടിച്ചാണ് എം ബി ബി എസ്സ് വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റത് . പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ എടപ്പാള്‍ അതികാരത്ത് അബൂബക്കര്‍ മകന്‍ 25 വയസുള്ള അഫ്ലഹ് , വേങ്ങര സി. വി വില്ലയില്‍ റസാഖിന്റെ മകന്‍ 24 വയസുള്ള മുഹമ്മദ് റുഫൈദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്‍സാര്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കുന്നംകുളത്തെ മലങ്കര ആശുപത്രിയിലേക്ക് മാറ്റി. ബൈക്കില്‍ സഞ്ചരിച്ചിരുന്ന അഫ്ലഹും , റുഫൈദും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പോകുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാറിന്റെ ഇടതുവശം പൂര്‍ണ്ണമായും ബൈക്കിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്.



