32 C
Kunnamkulam
Saturday, September 19, 2026
Home Bureaus Perumpilavu ‘വേരുകളിൽ നിന്ന് ചിറകുകളിലേക്ക്’; പെരുമ്പിലാവിൽ വിദ്യാർത്ഥികളുടെ ജീവകാരുണ്യ പ്രവർത്തനം

‘വേരുകളിൽ നിന്ന് ചിറകുകളിലേക്ക്’; പെരുമ്പിലാവിൽ വിദ്യാർത്ഥികളുടെ ജീവകാരുണ്യ പ്രവർത്തനം

9

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മിഡില്‍ സെക്ഷന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി അഡോപ്ഷന്‍ പ്രോജക്ടിന്റെ ഭാഗമായി ‘വേരുകളില്‍ നിന്ന് ചിറകുകളിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം സംഘടിപ്പിച്ചു. പള്ളിക്കുളം ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ അമ്മമാര്‍ക്കൊപ്പം സംഘടിപ്പിച്ച പരിപാടിയില്‍ കസ്തൂര്‍ബാ ഉന്നതിയിലെ തിരഞ്ഞെടുത്ത ഏഴ് കുടുംബങ്ങളിലെ മുതിര്‍ന്നവരും മിഡില്‍ സെക്ഷന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജിത റസാഖ് ഉത്ഘാടനം ചെയ്തു .പഞ്ചായഅംഗം ബിനി സുഭാഷ് അധ്യക്ഷതവഹിച്ചു വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവര്‍ക്ക് വാക്കിംഗ് സ്റ്റിക്കുകള്‍, പുതപ്പുകള്‍, നോട്ട്ബുക്കുകള്‍, പേനകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ വിതരണം ചെയ്തു. സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്തം, സമൂഹ പങ്കാളിത്തം തുടങ്ങിയ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താന്‍ പരിപാടി സഹായകമായി. പ്രൈമറി വിഭാഗം വൈസ് പ്രിന്‍സിപ്പല്‍ ഫരീദ ഇ മുഹമ്മദ് , മിഡില്‍ സെക്ഷന്‍ ജൂനിയര്‍ പ്രിന്‍സിപ്പല്‍ ഷക്കീബ് , കമ്മ്യൂണിറ്റി അഡോപ്ഷന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ റീജ പി എ , മീഡിയ കോര്‍ഡിനേറ്റര്‍ എം എ കമറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
ഗണിത അധ്യാപിക ഷഫീഖ് കെ എ , മിഡില്‍ സെക്ഷന്‍ ലീഡര്‍ മുഹമ്മദ് അല്‍ഫസ്, അസിസ്റ്റന്റ് ലീഡര്‍ അസ്സ ആത്തിഫ് എന്നിവര്‍ നേതൃത്വം വഹിച്ചു . വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. തലമുറകള്‍ തമ്മിലുള്ള ഹൃദയബന്ധങ്ങള്‍ കരുണയും ആദരവും വളര്‍ത്തുന്നതിനൊപ്പം ശക്തമായ സമൂഹത്തെ രൂപപ്പെടുത്താന്‍ സഹായിക്കുമെന്ന സന്ദേശം പകര്‍ന്ന വിദ്യാര്‍ത്ഥികളുടെ വേറിട്ട പരിപാടി ഹൃദയസ്പര്‍ശിയായ സംരംഭമായി മാറിയതായി നാടുകാര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!