കേന്ദ്ര സംസ്ഥന സര്‍ക്കാരുകളുടെ മത്സ്യതോഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തൃശൂര്‍ ജില്ലാ എ.ഐ.ടി.യു.സി.സി. മത്സ്യതൊഴിലാളി ഫെഡറേഷന്‍ ചാവക്കാട് ബീച്ചില്‍ പ്രതിഷേഝ ജാഥയും,ബഹുജന സംഘമവും സംഘടിപ്പിച്ചു. ചാവക്കാട് സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ. എ.ശിവദാസന്റെ നേതൃത്വത്തില്‍ മടെക്കടവ് നിന്ന് ആരംഭിച്ച ജാഥ ബീച്ചില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ബഹുജന സംഗമം സി.പി ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി ജില്ലാ സെക്രട്ടറി വി. എ. ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു..ടി.കെ സുധീഷ്, ഇ.ടി.ടൈസന്‍ മാസ്റ്റര്‍, കെ.സി.സതീന്‍,എ.ഐ ടി.യു.സി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി. എ എം .സതീന്ദ്രന്‍ , എ .ഐ ടി .യു .സി . ചാവക്കാട് മേഘലാ സെക്രട്ടറി ഇ.പി മുഹമ്മദ് യാസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



