30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ‘റോബോട്ടിക് ഫ്യൂച്ചർ’ ശ്രദ്ധേയമായി

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ‘റോബോട്ടിക് ഫ്യൂച്ചർ’ ശ്രദ്ധേയമായി

5

സാങ്കേതികവിദ്യയുടെ പുതിയ ലോകത്തെ അടുത്തറിയാനുള്ള അവസരമായി ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ റോബോട്ടിക് ഫ്യൂച്ചര്‍ പരിപാടി ശ്രദ്ധേയമായി.സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റും വെള്ളറക്കാട് തേജസ് എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ എന്നിവയുടെ സാധ്യതകള്‍ പുസ്തകത്താളുകള്‍ക്കപ്പുറം കുട്ടികള്‍ക്ക് നേരിട്ടറിയാന്‍ റോബോട്ടിക് ഫ്യൂച്ചര്‍വഴിയൊരുക്കിറോബോട്ടുകളുടെ പ്രവര്‍ത്തനരീതികളും വിവിധ പ്രായോഗിക മാതൃകകളും പരിചയപ്പെടുത്തിയതിനൊപ്പം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് പങ്കാളികളായി.തേജസ് .എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ അരുണ്‍ എം.വി., എവിന്‍ സി. ജോണി, ഗൗതം കൃഷ്ണ എം.എസ്., ഡിപ്ലോമ എം.ടി.ഐ. വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിഫ് എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ അരുള്‍, വിജിത്ത് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!