29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty ഇടം സാംസ്‌കാരിക വേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റും പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു

ഇടം സാംസ്‌കാരിക വേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റും പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു

25

ഇടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും വനിതകളുടെ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു.ചിറമനേങ്ങാട് റോയല്‍ ഗ്രീന്‍ ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് ദേശീയ കായിക താരം ടി.ജെ. ജംഷീല ഉദ്ഘാടനം ചെയ്തു.ഇടം പ്രസിഡന്റ് കെ.ആര്‍.രാധിക അധ്യക്ഷയായി.സംഘാടക സമിതി ചെയര്‍മാന്‍ അനീഷ് വിജയന്‍, ഇടം സെക്രട്ടറി അക്ബര്‍ അലി, കണ്‍വീനര്‍ ടി.എസ്.സുബിത എന്നിവര്‍ സംസാരിച്ചു.ആവേശകരമായ മത്സരത്തില്‍ ടീംസ് കടങ്ങോട് ജേതാക്കളായി. റിഥം മരത്തംകോട് റണ്ണര്‍ അപ്പായി.ബെസ്റ്റ് പ്ലെയര്‍, ബെസ്റ്റ് ഗോള്‍ പുരസ്‌കാരങ്ങള്‍ ടീംസ് കടങ്ങോടിന്റെ ഷിഫാനും, ബെസ്റ്റ് ഗോള്‍കീപ്പര്‍ പുരസ്‌കാരം റിഥം മരത്തംകോടിന്റെ സാബിറും നേടി.ടൂര്‍ണമെന്റിന്റെ പ്രത്യേക ആകര്‍ഷണമായ വനിതകളുടെ പെനാല്‍റ്റി ഷൂട്ട് ഔട്ട് ദേശീയ തായ്ക്വോണ്ടോ താരം ജിഷ്ണ ഉദ്ഘാടനം ചെയ്തു. സമീപ പ്രദേശങ്ങളിലെ ആളുകള്‍ക്കിടയില്‍ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുകയും സ്ത്രീകളുടെ കായികപങ്കാളിത്തത്തിന് പ്രാധാന്യം നല്‍കുകയും, സ്ത്രീകള്‍ തുല്യമായ ഇടങ്ങള്‍ക്കും അവസരങ്ങള്‍ക്കും അര്‍ഹരാണെന്ന നിലപാടുയര്‍ത്തിപ്പിടിക്കുകയും ചെയ്ത പരിപാടിയായാണ് ഷൂട്ടൗട്ട് സംഘടിപ്പിച്ചത്.മത്സരത്തില്‍ എ.എസ്.വൈദേഹി. വിജയിയായി.ഇ.കെ.മിനി, വരദ സത്യന്‍, അനാമിക എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.ഇരുപതാം വയസ്സില്‍ പൈലറ്റ് ലൈസന്‍സ് നേടിയ തയ്യൂര്‍ സ്വദേശി നിതിഷയും, ജിഷ്ണയും വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്തു.സന്ദീപ് എയ്യാല്‍, സിറാജ് അബ്ദുള്ള, ജംഷീദ്, കെ.പി. ജയന്‍, രാജന്‍, വിജയന്‍മാസ്റ്റര്‍, ഇബ്രാഹിം പഴവൂര്‍, എന്‍.എസ്.സത്യന്‍, ഷൗക്കത്ത് കടങ്ങോട്, നാസിമ, ഷീജ റെന്നി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!