29 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu പെരുമ്പിലാവ് എസ്എന്‍ഡിപി യോഗം ശ്രീനാരായണ ഗുരു 99ാം സമാധി ദിനാചരണം

പെരുമ്പിലാവ് എസ്എന്‍ഡിപി യോഗം ശ്രീനാരായണ ഗുരു 99ാം സമാധി ദിനാചരണം

13

എസ്എന്‍ഡിപി യോഗം പെരുമ്പിലാവ് ശാഖയില്‍ ശ്രീനാരായണ ഗുരു 99ാം സമാധി ദിനാചരണം നടത്തി. രാവിലെ 10 ന് ഗുരുദേവ പ്രാര്‍ത്ഥനയോടെ നടന്ന ദിനാചരണം എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് കെ ആര്‍ റെജില്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പ്രവീണ്‍ കിഷോര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് കെ പി അച്ചുതന്‍, വി.കെ ഹരിദാസ്, യൂത്ത് മൂവ്‌മെന്റ് കുന്നംകുളം യൂണിയന്‍ സെക്രട്ടറി എം.ബി ദിനേഷ്, ഡോക്ടര്‍ എം സതീശന്‍, എസ് എന്‍ പി സി വൈസ് പ്രസിഡണ്ട് ഷീല ടിച്ചര്‍, ബാലജനയോഗം സെക്രട്ടറി കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ശാഖ സെക്രട്ടറി എം എസ് പ്രിയന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജയപ്രകാശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, ദിനാചരണത്തിന്റെ ഭാഗമായി 200ല്‍ പരം ശാഖ അംഗങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റു വിതരണവും, അന്നദാനവും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!