29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam 70-ാമത് തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളത്ത് തുടക്കം

70-ാമത് തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളത്ത് തുടക്കം

26

ഏഴ് പതിറ്റാണ്ടിന്റെ കായികപാരമ്പര്യം പേറുന്ന 70 ാമത് തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളം സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന കായികമാമാങ്കത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കായികപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. മിനി (അണ്ടര്‍ 10 & 12), ജൂനിയര്‍ (അണ്ടര്‍ 14, 16, 18 & 20), സീനിയര്‍ (20 ന് മുകളില്‍) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8 ന് 5,000 മീറ്റര്‍ ഓട്ട മത്സരത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ഷോട്ട് പുട്ട്, ട്രിപ്പിള്‍ ജംപ്, ജാവലിന്‍ ത്രോ, ഹൈ ജംപ്, റിലേ തുടങ്ങിയ ട്രാക്ക്, ത്രോ, ജംപ് ഇനങ്ങളിലാണ് കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്നത്. മത്സരങ്ങള്‍ നാളെയും തുടരും. തൃശൂരിന്റെ അത്ലറ്റിക്സ് ചരിത്രത്തോടൊപ്പം വളരുകയും നിരവധി ദേശീയ-അന്തര്‍ദേശീയ താരങ്ങളെ സംഭാവന ചെയ്യുകയും ചെയ്ത ചാമ്പ്യന്‍ഷിപ്പിന്റെ 70-ാം പതിപ്പാണ് കുന്നംകുളത്ത് അരങ്ങേറുന്നത്.

 

ADVERTISEMENT
error: Content is protected !!