29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery കണ്ടാണശ്ശേരി പാരിസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; യുഡിഎഫ് പ്രതിഷേധം

കണ്ടാണശ്ശേരി പാരിസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; യുഡിഎഫ് പ്രതിഷേധം

32

കണ്ടാണശ്ശേരി പഞ്ചായത്തിലെ പാരിസ് റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്, യുഡിഎഫ് ചൊവ്വല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ആശാരിമൂലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കോണ്‍ഗ്രസ് കണ്ടാണശേരി മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ ഉദ്ഘാടനം ചെയ്തു. യു. എ സുരേന്ദ്രന്‍ അധ്യക്ഷനായി. കെ.എച്ച് ഇക്ബാല്‍, വി.എം ഷംസുദീന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാരിസ് റോഡിലൂടെ പ്രകടനമായി എത്തി ചൊവ്വല്ലൂരില്‍ നടന്ന പൊതുയോഗം കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ.സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. ആര്‍.എ മുഹമദ്കുട്ടി അധ്യക്ഷത വഹിച്ചു. പി.വി ജയിംസ് മാസ്റ്റര്‍, പി.എച്ച് റഷീദ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി പാരിസ് റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുണ്ടും കുഴിയും കാരണം ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും പോലും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രി ആവശ്യങ്ങള്‍ക്കായി പുറത്തുനിന്ന് വാഹനം വിളിച്ചാല്‍ ഈ റോഡിലൂടെ വരാന്‍ പലരും തയ്യാറാകാത്ത സ്ഥിതിയാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും പ്രഖ്യാപനങ്ങളല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഗ്രാമസഭയിലും വിഷയം ഉന്നയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കണ്ടാണശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.

 

ADVERTISEMENT
error: Content is protected !!