29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam ഓര്‍മ്മകളുടെ മധുരം പങ്കുവെച്ച് വട്ടേനാട് ഹൈസ്‌കൂളില്‍ പൂര്‍വ്വാധ്യാപക സംഗമം

ഓര്‍മ്മകളുടെ മധുരം പങ്കുവെച്ച് വട്ടേനാട് ഹൈസ്‌കൂളില്‍ പൂര്‍വ്വാധ്യാപക സംഗമം

67

ഓര്‍മ്മകളുടെ മധുരവും ഒത്തുചേരലിന്റെ ആനന്ദവും പങ്കുവെച്ച് കൂറ്റനാട് വട്ടേനാട് ഹൈസ്‌കൂളില്‍ പൂര്‍വ്വാധ്യാപക സംഗമം വിവിധ പരിപാടികളോടെ നടന്നു. സമ്മേളനം റിട്ടയേര്‍ഡ് ഡി.ഇ.ഒ.-ടി. കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. എന്‍.രാജന്‍ അധ്യക്ഷത വഹിച്ചു.56 വയസ്സു മുതല്‍ 84 വയസ്സു വരെ പ്രായമുള്ള നിരവധി മുന്‍കാല അധ്യാപകര്‍ ഒത്തുചേരലില്‍ പങ്കാളികളായി.ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച അധ്യാപകരെ എം.വി. രാജന്‍ ചടങ്ങില്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് അവരെ പൂച്ചെണ്ട് നല്‍കി പൂര്‍വ്വാധ്യാപക കൂട്ടായ്മയിലേക്ക് വരവേറ്റു.വിരമിച്ച അധ്യാപകര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ വേദിയില്‍ പങ്കുവെച്ചു. കൂട്ടായ്മയിലെ ഏറ്റവും മുതിര്‍ന്ന അംഗവും 81 വയസ്സുകാരിയുമായ സീനിയര്‍ അധ്യാപിക ശ്യാമള ടീച്ചറെ മുന്‍ പ്രധാനാധ്യാപിക പൊന്നാട അണിയിച്ച് ആദരിച്ചു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം.ബാലകൃഷ്ണന്‍, ഡോ. പി.എ. അബ്ദു, പി. നാരായണന്‍, പി.എന്‍. സുരേഷ് കുമാര്‍, എം. അജിത് കുമാര്‍, എം. രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍. പ്രഹ്ളാദന്‍, എന്‍.വി. പ്രകാശന്‍, കെ. ബീന എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി

ADVERTISEMENT
error: Content is protected !!