31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam ‘എല്ലാവര്‍ക്കും ചെസ്സ്’ പദ്ധതി; ചെസ്സ് പരിശീലനത്തിന് തുടക്കം

‘എല്ലാവര്‍ക്കും ചെസ്സ്’ പദ്ധതി; ചെസ്സ് പരിശീലനത്തിന് തുടക്കം

9

പ്രോഗ്രസ്സ് ഓഫ് അണ്ടത്തോടിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ മാനസിക ബൗദ്ധിക വളര്‍ച്ച ലക്ഷ്യമിട്ട് ‘എല്ലാവര്‍ക്കും ചെസ്സ്’ എന്ന പദ്ധതിയുടെ ഭാഗമായി ചെസ്സ് പരിശീലനം തുടങ്ങി. അണ്ടത്തോട് സെന്ററില്‍ പ്രോഗ്രസ്സ് ഓഫീസില്‍ ഫിഡെ റേറ്റഡ് ട്രൈനെര്‍ ഷഹീന്‍ അയിനിക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.യു.മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം ജബ്ബാര്‍ സ്വാഗതവും കെ.എം. മനാഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ കെ.സി.എം ബാദുഷ, മനാഫ് സെല്‍ പോയിന്റ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഓണ്‍ലൈന്‍ വഴിയും തുടര്‍ പരിശീലനം നല്‍കുമെന്ന്് ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!