ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ അണ്ടത്തോട് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.രാവിലെ പതാക ഉയര്‍ത്തി. അണ്ടത്തോട് സബ് രജിസ്റ്റര്‍ ഓഫീസ് പരിസരത്ത് വെച്ച് നടത്തിയ സമ്മേളനം ജില്ലാ പ്രസിഡന്റ്പി പി പ്രകാശന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്പി ജെ റാഫേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എം കെ വിനോദ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തോമസ് വടക്കന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ജൈനി ഷൈജന്‍, ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ സോമന്‍, വനിതാ കമ്മിറ്റി കണ്‍വീനര്‍ സബീല, ട്രഷറര്‍ ദിനേശ് കുറുപ്പ്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് മെമ്പറും അസോസിയേഷന്‍ മെമ്പറുമായ സുജീഷ് എന്നിവര്‍ സംസാരിച്ചു. ജനുവരി 9-ന് തൃശ്ശൂരില്‍ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായാണ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചത്.



