മെക് സെവന് പുന്നയൂര്‍ക്കുളം ഹെല്‍ത്ത് ക്ലബ് അന്‍സാര്‍ യൂണിറ്റും, ചെറവല്ലൂര്‍ -ആമയം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പുലര്‍കാല ബീച്ച് വിനോദയാത്രയുടെ ഭാഗമായി മന്ദലംകുന്ന് ബീച്ച് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു.പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന് തളികശേരി ബീച്ച് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടനം ചെയ്തു.പുന്നയൂര്‍ പഞ്ചായത്ത് 1 ആം വാര്‍ഡ് മെമ്പര്‍ ടി എ ആയിഷ, തീരദേശ വികസന സംരക്ഷണ സമിതി സെക്രട്ടറി അഷറഫ് വടക്കൂട്ട് -എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ നാട്ടു രുചി, ഉബൈദ് മാസ്റ്റര്‍, പി മുഹമ്മദ് പുത്തന്‍ പള്ളി, അഷറഫ് ഉപ്പുങ്ങല്‍, വാപ്പു അമയം എന്നിവര്‍ നേതൃത്വം നല്കി.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം മെക് സെവന് ഹെല്‍ത്ത് ക്ലബ് മന്ദലംകുന്ന് ബീച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തി



