31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu വാഹനങ്ങളുടെ അമിതവേഗം; റിഫ്‌ളക്ടർ ഹമ്പ് സ്ഥാപിച്ചിട്ടും പരിഹാരമില്ലെന്ന് ബിജെപി

വാഹനങ്ങളുടെ അമിതവേഗം; റിഫ്‌ളക്ടർ ഹമ്പ് സ്ഥാപിച്ചിട്ടും പരിഹാരമില്ലെന്ന് ബിജെപി

17

പാറേപാടം ആറ്റുപുറം റോഡില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനായി റിഫളക്ടര്‍ ഹമ്പ് സ്ഥാപിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്ന് ബിജെപി. പഴഞ്ഞി എം.ഡി. കോളേജ് , ചിറവരമ്പത്ത്കാവ് ക്ഷേത്ര പരിസരം എന്നീ പ്രദേശങ്ങളില്‍ വാഹനങ്ങളുടെ അമിത വേഗത മൂലം തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ , റിഫ്‌ലക്ടര്‍ ഹമ്പ് സ്ഥാപിച്ചിരുന്നുവെങ്കിലും നിലവിലെ റിഫ്‌ളക്ടര്‍ ഹമ്പിന്റെ എണ്ണ കുറവും, ഉയര കുറവും മൂലം വാഹനങ്ങളുടെ വേഗത കുറയുന്നില്ലെന്ന് ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ. ജെബിന്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് , അദ്ദേഹം രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

 

ADVERTISEMENT
error: Content is protected !!