29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam ഇനി പാട്ടും കേട്ട് യാത്ര; ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി

ഇനി പാട്ടും കേട്ട് യാത്ര; ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി

24

ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആര്‍ടിസി.പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാര്‍ക്കായി ബസുകളില്‍ സ്വന്തം ഡിജിറ്റല്‍ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. പ്രിയദര്‍ശനി സര്‍വീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. യാത്രയില്‍ ഇനി സംഗീതവും കാലാവസ്ഥാ വിവരങ്ങളും യാത്രാ നിര്‍ദ്ദേശങ്ങളും ജീവനക്കാരുടെ കഥകളുമൊക്കെ ബസിലിരുന്ന് കേള്‍ക്കാം.പൊതുജനങ്ങള്‍ക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പരസ്യ വരുമാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗത മന്ത്രി സിപി ജോണ്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്നതാണ് ഈ ഡിജിറ്റല്‍ റേഡിയോ. സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോ?ജിക്കുന്ന നിലയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ക്ലൗഡ് കണക്റ്റഡ് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബസ് വനത്തിലൂടെയോ മൊബൈല്‍ സി?ഗ്‌നലുകള്‍ ലഭിക്കാത്ത ഗ്രാമീണ വഴികളിലൂടെയോ കടന്നുപോകുമ്പോള്‍ തടസമില്ലാതെ ഓഫ്‌ലൈന്‍ പ്ലേബാക്ക് ഉറപ്പാക്കാന്‍ സ്മര്‍ട്ട് ഓണ്‍ബോര്‍ഡ് യൂണിറ്റുകള്‍ പാട്ടുകള്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കും. അടിയന്തര സാഹചര്യങ്ങളില്‍ സാധാരണ പ്രോ?ഗ്രാമുകള്‍ നിര്‍ത്തി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തത്സമയം നല്‍കാനും കഴിയും..

 

ADVERTISEMENT
error: Content is protected !!