30.4 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Perumpilavu അങ്കണവാടികളുടെ പ്രവര്‍ത്തന മികവ് ഉയര്‍ത്തുന്നതിനായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 100 ദിന കര്‍മ്മപദ്ധതിക്ക് തുടക്കമിട്ടു

അങ്കണവാടികളുടെ പ്രവര്‍ത്തന മികവ് ഉയര്‍ത്തുന്നതിനായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 100 ദിന കര്‍മ്മപദ്ധതിക്ക് തുടക്കമിട്ടു

12

 

അങ്കണവാടികളുടെ പ്രവര്‍ത്തന മികവ് ഉയര്‍ത്തുന്നതിനായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 100 ദിന കര്‍മ്മപദ്ധതിക്ക് തുടക്കമിട്ടു. ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മോണിറ്ററിംഗ് സപ്പോര്‍ട്ട് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കായി പഴഞ്ഞി ക്രസന്റ് കോളേജില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.
ശുചിത്വവും സുരക്ഷയും, ആരോഗ്യം-പോഷണം, പഠനവും സര്‍ഗാത്മകതയും, ജനപങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 100 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് അംഗീകാരവും ഉപഹാരങ്ങളും നല്‍കും.ഗ്രാമപഞ്ചായത്തിലെ 26 അങ്കണവാടികളില്‍ നിന്നായി 150ഓളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ജില്ലയില്‍ തന്നെ ആദ്യമായി മാതൃകാപരമായി അങ്കണവാടി മോണിറ്ററിംഗ് സപ്പോര്‍ട്ട് കമ്മിറ്റി പരിശീലനം സംഘടിപ്പിച്ചതിന് ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിനെ അഭിനന്ദിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. വനിതാ-ശിശു വികസന വകുപ്പ് ചൊവ്വന്നൂര്‍ ബ്ലോക്ക് തല ഓഫീസര്‍ കെ. ജയശ്രീ പദ്ധതി വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. രാജന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. റസാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ അരുണ്‍ദാസ്,എ.സി.ഡി.എസ് ഓഫീസര്‍ ശോഭ, ജനപ്രതിനിധികയള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!