30.4 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kechery അഴിക്കോടന്‍ രാഘവന്റെ 54 -ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

അഴിക്കോടന്‍ രാഘവന്റെ 54 -ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

12

 

സിപിഐ (എം ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യ മുന്നണി കണ്‍വീനറുമായിരിക്കെ വലതുപക്ഷ തീവ്രവാദികള്‍ കൊലപ്പെടുത്തിയ അഴിക്കോടന്‍ രാഘവന്റെ 54 -ാം രക്തസാക്ഷിത്വ ദിനം സിപിഐ(എം) എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ലോക്കല്‍ കമ്മിറ്റികയ്ക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണം സംഘടിപ്പിച്ചു. എളവള്ളി മമ്മായിയില്‍ നടന്ന ദിനചരണം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത, പി . വി അശോകന്‍, കെ.പി രാജു, ശ്രീകുമാര്‍ വാക എന്നിവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!