31.1 C
Kunnamkulam
Wednesday, September 23, 2026
Home Uncategorized ശിക്ഷ സംവാദ് അവാർഡ്: അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്കൂളിന് ഇരട്ട നേട്ടം

ശിക്ഷ സംവാദ് അവാർഡ്: അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്കൂളിന് ഇരട്ട നേട്ടം

12

 

യുണൈറ്റഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2026-ലെ ശിക്ഷ സംവാദ് അവാര്‍ഡില്‍ മികച്ച സ്‌കൂള്‍ മാനേജര്‍മാര്‍ക്കുള്ള ‘ഔട്ട്സ്റ്റാന്‍ഡിംഗ് മാനേജര്‍ അവാര്‍ഡ്’ അകലാട് എം ഐ സി ഇംഗ്ലീഷ് സ്‌കൂള്‍ മാനേജര്‍ അഹമ്മദ് കബീര്‍ ഫൈസിയും സെക്രട്ടറി പി പി ഹാഷിമും കരസ്ഥമാക്കി. എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സ്‌കൂളിന്റെ സമഗ്ര വികസനത്തിനുമായി മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച ആര്‍ വി അഹമ്മദ് കബീര്‍ ഫൈസി ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വവും മികച്ച സംഭാവനകളുമാണ് നേട്ടത്തിന് അര്‍ഹനാക്കിയത്. (ബൈറ്റ് )അകലാട് എം ഐ സി ഇംഗ്ലീഷ് സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാനേജറെയും സെക്രട്ടറിയേയും തേടി ഇത്തരമൊരു സംസ്ഥാനതല പുരസ്‌കാരം എത്തുന്നത്.

 

ADVERTISEMENT
error: Content is protected !!