31.1 C
Kunnamkulam
Saturday, September 19, 2026
Home Uncategorized എബ്രഹാം മോര്‍ യൂലിയോസ് മെത്രാപോലീത്ത കാലം ചെയ്തു

എബ്രഹാം മോര്‍ യൂലിയോസ് മെത്രാപോലീത്ത കാലം ചെയ്തു

34

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മുവാറ്റുപുഴ ഭദ്രാസനം മുന്‍ അധ്യക്ഷന്‍ എബ്രഹാം മോര്‍ യൂലിയോസ് മെത്രാപോലീത്ത കാലം ചെയ്തു.1945 മേയ് 25ന് തിരുവല്ലയിലെ കല്ലൂപ്പാറയില്‍ വര്‍ഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകനായാണ് ജനനം. 1961-ല്‍ തിരുവല്ല മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്ത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗാന്ത കോളേജില്‍ ദൈവശാസ്ത്രപഠനവും നടത്തി. വൈദികനായി വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും സജീവമായി. പിന്നീട് പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റിയുടെയും പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെയും വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. ബൈബിള്‍ പഠനത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ അദ്ദേഹം റോമിലും ജറുസലേമിലും ഉയര്‍ന്ന പഠനം നടത്തി, ബൈബിള്‍-ദൈവശാസ്ത്ര വിഷയങ്ങളില്‍ അധ്യാപകനായും ഗ്രന്ഥകാരനായും പ്രവര്‍ത്തിച്ചു. 2008 ജനുവരി 18-ന് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി നിയമിതനായി. 2008 ഫെബ്രുവരി 9-ന് മൂവാറ്റുപുഴ സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കോസ് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. 2008 മുതല്‍ 2019 വരെ മൂവാറ്റുപുഴ രൂപതയെ നയിച്ച അദ്ദേഹം പഴഞ്ഞി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് & സെന്റ് സിറില്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മുന്‍ മാനേജര്‍ കൂടിയാണ്.

 

ADVERTISEMENT
error: Content is protected !!