27.7 C
Kunnamkulam
Wednesday, September 23, 2026
Home Obituary News കലാസൂര്യന് വിട! സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു

കലാസൂര്യന് വിട! സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു

45

കലാസംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78ാം വയസിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേര്‍പാട്. മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ. വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തിൽ അരങ്ങൊരുക്കി.

ADVERTISEMENT
error: Content is protected !!