വടക്കേക്കാട് പറയങ്ങാട് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി ശൈഖ് മുസ്ലിയാര്‍ ഉപ്പാപ്പയുടെ 172 -ാം ആണ്ട് നേര്‍ച്ച സെപ്റ്റംബര്‍ 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി മതപ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, അനുസ്മരണ സംഗമം, മൗലിദ് സദസ്സ്, ദുആ സമ്മേളനം, അന്നദാനം തുടങ്ങി വിവിധ പരിപാടികള്‍ നടത്തും. ആണ്ട് നേര്‍ച്ചയുടെ ഭാഗമായുള്ള ഭക്ഷണവിതരണം 29ന് രാവിലെ 7 മണിക്ക് ആരംഭിച്ച് രണ്ടു മണിക്ക് സമാപിക്കും. ജാതി മത ഭേതമന്യേ നേര്‍ച്ചക്ക് പങ്കെടുക്കുന്നവര്‍ക്ക് നേര്‍ച്ച ചോറ് വിതരണം ചെയ്യുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.



