28.3 C
Kunnamkulam
Thursday, September 24, 2026
Home CCTV Desk ‘ഗുരു രത്‌ന ടീച്ചേഴ്‌സ് അവാര്‍ഡ് 2026’ ; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടി ...

‘ഗുരു രത്‌ന ടീച്ചേഴ്‌സ് അവാര്‍ഡ് 2026’ ; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടി ഡോ.സുമ പി. മാത്യു

20

അധ്യാപന രംഗത്തെ മികവിനും വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കുന്നംകുളം സ്വദേശി ഡോ.സുമ പി. മാത്യുവിന്. ചെന്നൈയിലെ എ.എം.ഇ.ടി. യൂണിവേഴ്‌സിറ്റിയും ഡോ.ജെ.രാമചന്ദ്രന്‍ മാരിടൈം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ഗുരു രത്‌ന ടീച്ചേഴ്‌സ് അവാര്‍ഡ് 2026’ ചടങ്ങില്‍ ഡോ സുമ പി മാത്യു പുരസ്‌കാരം ഏറ്റുവാങ്ങി. എ.എം.ഇ.ടി. യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ശ്രീ ജാനകിരാമന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ അധ്യാപന മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ ശ്രീനിവാസ് ഗോപാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ഡോ.സി.രാജശേഖര്‍ അധ്യക്ഷനായി.അധ്യാപനരംഗത്ത് കമ്പ്യൂട്ടര്‍ സയന്‍സ് മേഖലയിലെ ദീര്‍ഘ കാലത്തെ മികവുറ്റ സേവനത്തിനാണ് അംഗീകാരം. പുരസ്‌കാരനേട്ടം, തന്റെ വിദ്യാര്‍ത്ഥികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും,കുടുംബത്തിനും സമര്‍പ്പിക്കുന്നതായി ഡോ.സുമ പി. മാത്യു വ്യക്തമാക്കി. എടക്കഴിയൂര്‍ സീതിസാഹിബ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍ ആയിട്ടാണ് ഇവര്‍ സേവനം അനുഷ്ഠിച്ചിരുന്നത്.

 

ADVERTISEMENT
error: Content is protected !!