30.7 C
Kunnamkulam
Thursday, September 24, 2026
Home Bureaus Perumpilavu തൃത്താല സബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്; ചാലിശ്ശേരി സ്കൂളിന് കിരീടം

തൃത്താല സബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്; ചാലിശ്ശേരി സ്കൂളിന് കിരീടം

9

തൃത്താല സബ് ജില്ലാ കരാട്ടെ മത്സരത്തില്‍ ചാലിശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ ദിവസം കൂറ്റനാട് ബ്ലോക്ക് ഓഫീസില്‍ നടന്ന സബ് ജില്ല തല മത്സരത്തിലാണ് ചാലിശ്ശേരി സ്‌കൂള്‍ താരങ്ങള്‍ മികച്ച പ്രകടനത്തോടെ കിരീടം സ്വന്തമാക്കിയത്. 36, 40, 44, 50, 52, 54, 58, 60, 66, 68 കിലോ വിഭാഗങ്ങളില്‍ ചാലിശ്ശേരി താരങ്ങള്‍ സ്വര്‍ണമെഡല്‍ നേടി. അഞ്ച് വനിതാ താരങ്ങള്‍ സ്വര്‍ണം നേടിയതും നേട്ടത്തിന് തിളക്കമായി.വുഷു മത്സരത്തില്‍ 70 കിലോഗ്രാം വിഭാഗത്തില്‍ ടി.വി.അഭിഷേകും സ്വര്‍ണമെഡല്‍ നേടി.കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സജീന ഷുക്കൂറിന്റെ കായിക ഇനത്തില്‍ വിദ്യാര്‍ഥികള്‍ സബ് ജില്ലാ ചാമ്പ്യന്‍മാരായത് സ്‌കൂളിന് അഭിമാനമായി. വിജയികളെ പ്രിന്‍സിപ്പല്‍ ഡോ.സജീന ഷുക്കൂര്‍, പ്രധാനധ്യാപിക ഷീന പി.ശങ്കര്‍ , അധ്യാപകര്‍, പി.ടി.എ പ്രസിഡന്റ് ഷാജി ബിന്‍ ഹൈദര്‍ എന്നിവര്‍ അഭിനന്ദിച്ചു.

 

ADVERTISEMENT
error: Content is protected !!