28.3 C
Kunnamkulam
Thursday, September 24, 2026
Home Bureaus Punnayurkulam പാപ്പാളിയില്‍ നടപ്പാല നിര്‍മ്മാണം ആവശ്യപ്പെട്ട് നിവേദനം നല്‍കി

പാപ്പാളിയില്‍ നടപ്പാല നിര്‍മ്മാണം ആവശ്യപ്പെട്ട് നിവേദനം നല്‍കി

10

പാപ്പാളി യാത്രാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പാപ്പാളിയില്‍ നടപ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി. സമിതിയുടെ നേതൃത്വത്തില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് യാത്ര സംരക്ഷണ സമിതി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശേരിക്ക് നിവേദനം നല്‍കിയത്. സമിതി ചെയര്‍മാന്‍ സക്കറിയ പൂക്കാട്ട്, കണ്‍വീനര്‍ ലത്തീഫ് കോലയില്‍. ട്രഷറര്‍ ആലത്തയില്‍ മൂസ.കമ്മിറ്റി അംഗം പി എച്ച് ഷാഹു എന്നിവര്‍ പങ്കെടുത്തു.മറ്റുള്ള സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന പാലങ്ങള്‍ക്ക് സമരസമിതി എതിരല്ലെന്നും കടിക്കാട് സ്‌കൂളിലേക്ക് മറ്റും പോവുന്നതിനു വളരെ അധികം ബുദ്ധിമുട്ടാണ് ഉണ്ടാവുന്നതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ എം.എല്‍.എ. ,ജില്ലാ കളക്ടര്‍ , മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കും.

 

ADVERTISEMENT
error: Content is protected !!