31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu ജനപ്രതിനിധികളോട് സംവദിച്ച് മലര്‍വാടി കുരുന്നുകൾ

ജനപ്രതിനിധികളോട് സംവദിച്ച് മലര്‍വാടി കുരുന്നുകൾ

41

ജനപ്രതിനിധിയുമായുള്ള സംവാദം എന്ന് പറഞ്ഞപ്പോള്‍ നിസാരമായി കരുതിയ പഞ്ചായത്ത് അംഗം ഞെട്ടി. എങ്കിലും 4 മുതല്‍ 12 വയസ്സുവരെയുള്ള മലര്‍വാടി കുരുന്നുകളുടെ ചോദ്യത്തിന് മുന്നില്‍ പഞ്ചായത്തംഗം പതറാതെ പിടിച്ചു നിന്നു.ആല്‍ത്തറ, അക്കിക്കാവ്, പെരുമ്പിലാവ് സംയുക്ത മലര്‍വാടി ബാലസംഘം പുത്തംകുളം ട്ടീച്ചര്‍ നഗറില്‍ സംഘടിപ്പിച്ച ‘ജനപ്രതിനിധികളോട് കുട്ടികള്‍ സംവദിക്കുന്നു’ പരിപാടി പഞ്ചായത്തംഗം നിഷ അരേകത്ത് ഉത്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.പതിവ് രാഷ്ട്രീയ ചോദ്യങ്ങളല്ല, കുട്ടികളുടെ ലോകത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളായിരുന്നു ചോദ്യങ്ങള്‍.മെമ്പറേ, തെരുവ് നായ ശല്യം കാരണം ഞങ്ങള്‍ക്ക് വൈകിട്ട് കളിക്കാന്‍ പേടിയാ, എന്ത് ചെയ്യും?ഞങ്ങളുടെ കളിസ്ഥലം നിറയെ മാലിന്യമാണ്, അത് മാറ്റി തരുമോ?ഞങ്ങളുടെ വീടിനടുത്ത് വഴി വിളക്ക് ഇല്ല, ഇരുട്ടാണ് ഞങ്ങളുടെ കുളങ്ങള്‍ വൃത്തിയാക്കി ഞങ്ങള്‍ക്ക് നീന്തല്‍ പഠിക്കാന്‍ ഇടമാക്കി തരുമോ? ഞങ്ങള്‍ക്ക് ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് വേണം.ഇതിനിടെ കുസൃതി ചോദ്യങ്ങളും വന്നു:മെമ്പറേ, നിങ്ങള്‍ ഏതാ പാര്‍ട്ടി? നിങ്ങടെ വീടെവിടാ?നിങ്ങള്‍ എത്ര വട്ടം ജയിച്ചു?ചോദ്യങ്ങള്‍ കേട്ട് പഞ്ചായത്ത് അംഗം നിഷ അരേകത്ത് ആശ്ചര്യപ്പെട്ടു. എല്ലാ ചോദ്യങ്ങള്‍ക്കും കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മെമ്പര്‍ മറുപടിയും നല്‍കി. പൊതുപ്രവര്‍ത്തകന്‍ എം.എ കമറുദീന്‍ അധ്യക്ഷത വഹിച്ചു . അബ്ദുള്‍ ഫത്താഹ് , റ്റി.വി. യുസഫ് , സുമയ്യ മണ്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കെ.എഫ് അഫ്ലഹ്, ആയുഷ് കെ.എസ്, ഹയ്‌സാന്‍ സെഹക്ക്, ഇന്‍സാന്‍ ബിനാസിം, സഹറ പുളിക്കല്‍, ഹന്ന ഫഹദ്, ഹയ്ഫ റുഖിയ, ഹയാന്‍ ഫഹദ്, ഫാത്തിമ്മ എം തുടങ്ങിയ കുരുന്നുകള്‍ മെമ്പറോട് സംവദിച്ചു.കുട്ടികളുടെ ചിന്തകള്‍ എത്ര വലുതാണെന്ന് ഈ സംവാദം തെളിയിച്ചുവെന്ന് സംഘാടകരായ എം എച്ച് ജാസ്മിന്‍ , സഈദ നൂറുദീന്‍ , നിഷാദ് ആല്‍ത്തറ എന്നിവര്‍ പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!