27.7 C
Kunnamkulam
Friday, September 25, 2026
Home Bureaus Chavakkad വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ‘നമാമി ഭാരതം’ സമൂഹാലാപനം നടന്നു.

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ‘നമാമി ഭാരതം’ സമൂഹാലാപനം നടന്നു.

8

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘നമാമി ഭാരതം’ എന്ന പേരില്‍ വന്ദേമാതരത്തിന്റെ സമൂഹാലാപനം തിരുവത്ര ശ്രീനാരായണ വിദ്യാനികേതനില്‍ നടന്നു.പ്രിന്‍സിപ്പല്‍ പ്രിയ മധു അധ്യക്ഷയായ ചടങ്ങില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. മണികണ്ഠന്‍ ദീപപ്രജ്വലനം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃസമിതി പ്രസിഡന്റ് രസ്‌ന ബിനോയ്, പൂര്‍വവിദ്യാര്‍ത്ഥി ശ്രീരാഗ് ഗുരുപാദപുരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീനാരായണ വിദ്യാനികേതന്‍ എജുക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ഷാജി പി. രാജന്‍, സെക്രട്ടറി ടി. ശിവദാസ്, എക്‌സിക്യൂട്ടീവ് അംഗം വി. ജയരാജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ 600-ലേറെ പേര്‍ സമൂഹാലാപനത്തില്‍ പങ്കെടുത്തു.വിദ്യാലയ സെക്രട്ടറി ടി.വി. വിശ്വനാഥന്‍, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ധന്യ ജയറാം, പ്രോഗ്രാം കണ്‍വീനര്‍മാരായ കെ.ബി. സബിത, നീതു രജീഷ്, നിഷ എം.ആര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!