പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെയും സിപിഎം കിണര്‍ ബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ എംബിബിഎസ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ഡോക്ടര്‍ ഫാത്തിമ പര്‍വീനെ ആദരിച്ചു. എന്‍ കെ അക്ബര്‍ എംഎല്‍എ പൊന്നാട അണിയിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി താജുദ്ധീന്‍, ഏരിയ കമ്മറ്റി അംഗം എ ഡി ധനീപ്, മൂസ ആലത്തയില്‍, എം കെ ബക്കര്‍, എം വി ഷിനോദ്, ടി കെ നൗഷാദ്, പ്രഗില്‍, പി എം കമല്‍, ജിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടരുപുരക്കല്‍ പി കെ സാലിഹിന്റെയും നിസയുടെയും മകളാണ് ഡോക്ടര്‍ ഫാത്തിമ പര്‍വീന്‍.
Home Bureaus Punnayurkulam എംബിബിഎസ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ഡോക്ടര്‍ ഫാത്തിമ പര്‍വീനെ ആദരിച്ചു



