തയ്യൂര്‍ ഗവണ്‍മെന്റ് ഹെസ്‌ക്കൂളില്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള കിഡ്‌സ് ഫെസ്റ്റ് നൂപുരം 2 കെ 26ന് തുടക്കമായി. രണ്ടു ദിവസങ്ങളിലായാണ് കിഡ്‌സ് ഫെസ്റ്റ്.ജില്ല പഞ്ചായത്ത് അംഗം മീന സാജന്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബാലതാരം വൈഗ നന്ദന്‍ മുഖ്യാതിഥിയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജുഷ ടീച്ചര്‍, പ്രധാന അധ്യാപിക ഷീജ, അഞ്ചാം വാര്‍ഡ് മെനമ്പര്‍ പി എച്ച് അന്‍സാര്‍, പി ടി എ പ്രസിഡന്റ് ടി എസ് സുമന്‍, എസ് എം സി ചെയര്‍മാന്‍ വി എം നസീദ, എം പി ടി എ പ്രസിഡന്റ് അശ്വതി, തുടങ്ങിയവര്‍ സംസാരിച്ചു. സമീപത്തുള്ള എട്ട് അങ്കണവാടികളിലെ കുട്ടികളാണ് കലാമേളയില്‍ പങ്കെടുക്കുന്നത്.



