31.8 C
Kunnamkulam
Saturday, September 26, 2026
Home CCTV Desk തിരുവോണം ബംപർ ഭാഗ്യശാലി കണ്ണൂരിൽ; സമ്മാനം അടിച്ചത് TL 360615 എന്ന നമ്പറിന്

തിരുവോണം ബംപർ ഭാഗ്യശാലി കണ്ണൂരിൽ; സമ്മാനം അടിച്ചത് TL 360615 എന്ന നമ്പറിന്

48

തിരുവോണം ബമ്പർ BR-111 ലോട്ടറി നറുക്കെടുത്തു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഉച്ചതിരിഞ്ഞ് 2 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റ് വില 500 രൂപയാണ്. ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞിട്ടുണ്ട്.

1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്, ആറാം സമ്മാനം: 5,000 രൂപ വീതം, ഏഴാം സമ്മാനം: 2,000 രൂപ വീതം, എട്ടാം സമ്മാനം: 1,000 രൂപ വീതം, ഒൻപതാം സമ്മാനം: 500 രൂപ വീതം, സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്, എന്നിങ്ങനെയാണ് മറ്റ് സമ്മാനഘടന.

ADVERTISEMENT
error: Content is protected !!