30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കുന്നംകുളം ഏരിയ സമ്മേളനത്തിന് തുടക്കം

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കുന്നംകുളം ഏരിയ സമ്മേളനത്തിന് തുടക്കം

14

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കുന്നംകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി. ചെമ്മണ്ണൂരില്‍ തയ്യാറാക്കിയ കെ എസ് ശങ്കരന്‍ – എ പത്മനാഭന്‍ നഗറില്‍ ഏരിയ പ്രസിഡന്റ് എം എസ് വിനോദ് പതാക ഉയര്‍ത്തി. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എ സുജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം എസ് വിനോദ് അധ്യക്ഷനായി. ജില്ല സെക്രട്ടറി ടി കെ വാസു, ജില്ല ജോയിന്റ് സെക്രട്ടറി പി എസ് വിനയന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ കൊച്ചനിയന്‍, യൂണിയന്‍ ഏരിയ സെക്രട്ടറി എം ബി പ്രവീണ്‍, ജില്ല കമ്മിറ്റിയംഗം ഓമന ബാബു, നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പി ജി ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. കെ ബി ഷിബു രക്തസാക്ഷി പ്രമേയവും, ആന്‍സി വില്യംസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!