31.5 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk ബാങ്കുകള്‍ ഇന്ന് തുറക്കും; നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്ക്

ബാങ്കുകള്‍ ഇന്ന് തുറക്കും; നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്ക്

19

നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്കായതിനാല്‍ രാജ്യത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാന്‍ ചാര്‍ജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്‌നമില്ല. പണിമുടക്ക് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസമില്ലാതെ നടക്കും.വായ്പ തവണകള്‍ കൃത്യമായി ഓണ്‍ലൈനായി അടയ്ക്കണം. ഒക്ടോബര്‍ രണ്ട് അവധി ആയതിനാല്‍ ഈ ആഴ്ച ബാങ്കുകള്‍ രണ്ടു ദിവസം മാത്രമേ പ്രവര്‍ത്തിക്കൂ.തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയത്. എല്ലാ പൊതുമേഖല ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ബാങ്കുകളുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളും ഇന്ന് ലഭ്യമാകും.

 

ADVERTISEMENT
error: Content is protected !!