വേലൂര്‍ പഞ്ചായത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് ഭരണസമിതിക്കെതിരെ പ്രവര്‍ത്തിച്ച് ഭരണസ്തംഭനമുണ്ടാക്കുകയാണെന്ന് ആരോപണത്തിനെതിരെ കോണ്‍ഗ്രസ്സ് മെംബര്‍ ബദുല്‍ സൈമണ്‍ രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്റെ പരാതി വാസ്തവ വിരുദ്ധമെന്നും ബദുല്‍ സൈമണ്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനങ്ങളാണ് താന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വാര്‍ഡ് മെമ്പറെ അതേ വാര്‍ഡിലെ ആശാവര്‍ക്കറായി നിയമിക്കുവാനുള്ള തീരുമാനം മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇത് അട്ടിമറിക്കുവാന്‍ സ്വപ്ന രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചപ്പോഴാണ് താന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. ഇതിനുശേഷമാണ് ഈ വിഷയത്തില്‍ സി.പി.ഐ.എം മെമ്പര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ സി.പി.ഐ.എമ്മുമായി താനൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലായെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.സ്വീപ്പര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ നിയമനങ്ങളും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനവും ലംഘിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് നിയമനം നടപ്പിലാക്കിയത്. വേലൂര്‍ പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാതെ ദൂരെയുള്ള മറ്റു പഞ്ചായത്തുകളിലുള്ളവര്‍ക്ക് അവസരം നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. ഈ വിഷയത്തിലും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രനും മറ്റു മെമ്പര്‍മാരുമാണ്. പാര്‍ട്ടിക്കൊപ്പം നില്‍ക്കുക എന്നതാണ് തന്റെ നിലപാടെന്നും വേലൂരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും ബദുല്‍ സൈമണ്‍ പറഞ്ഞു. ഇതിന്റെ പ്രതികാരമായി തന്റെ വാര്‍ഡ് ലഭിക്കേണ്ട കുടിവെള്ളം ഉള്‍പ്പടെയുള്ള വിവിധ ഫണ്ടുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കിയെന്നും സി.പി.ഐ.എം, ബി.ജെ.പി മെമ്പര്‍മാരെ കൂടെ നിര്‍ത്തുന്നതിന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഫണ്ടുകള്‍ പ്രസിഡന്റ് നല്‍കുന്നുണ്ടെന്നും ബദുല്‍ സൈമണ്‍ ആരോപിച്ചു.



