പഴഞ്ഞി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കാട്ടകാമ്പാല്‍ പഞ്ചായത്തിലെ രോഗികള്‍ക്കായി വാം ബാഗുകള്‍ കൈമാറി. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഉപ്പേരി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് 50 വാം ബാഗുകള്‍ വാങ്ങിയത്. ഇവ, സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കറിന് കൈമാറി. വിദ്യാര്‍ത്ഥികളുടെ മാതൃകാ പ്രവര്‍ത്തനത്തെ പ്രസിഡന്റും അധ്യാപകരും പിടിഎ ഭാരവാഹികളും നാട്ടുകാരും അഭിനന്ദിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി എം അലി അധ്യക്ഷത വഹിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജനീര്‍ലാല്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഐപ്പ്, സ്ഥിരം സമിതി അധ്യക്ഷരായ എം പി രാജന്‍, കെ എം റസാഖ്, ഷൈലജ അരുണ്‍ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എന്‍എസ്എസ് മുന്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോക്ടര്‍ രഞ്ജിത്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രോഗികള്‍ക്കായുള്ള വാം ബാഗ്, 18 വാര്‍ഡുകളിലെ മെമ്പര്‍മാര്‍ക്ക് രണ്ടെണ്ണം വീതം നല്‍കി.



