31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Chavakkad സി.പി.ഐ.എം നേതാവ് കെ.ടി. അപ്പുക്കുട്ടന്റെ നാലാം ചരമദിനം ആചരിച്ചു

സി.പി.ഐ.എം നേതാവ് കെ.ടി. അപ്പുക്കുട്ടന്റെ നാലാം ചരമദിനം ആചരിച്ചു

1

സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സി.പി.ഐ.എം നേതാവ് കെ.ടി. അപ്പുക്കുട്ടന്റെ നാലാം ചരമദിനം ആചരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് തിരുവത്രയിലെ സി.പി.ഐ.എം ബ്രാഞ്ചുകളില്‍ രാവിലെ പ്രഭാതഭേരിയും പുഷ്പാര്‍ച്ചനയും നടത്തി. വൈകീട്ട് തിരുവത്ര കുഞ്ചേരിയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ടി.ടി. ശിവദാസന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ.കെ. മുബാറക്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.എച്ച്. സലാം, ടി.എം. ഹനീഫ, കെ.ആര്‍. ആനന്ദന്‍, ടി.എം. ദിലീപ്, പി.കെ. രാധാകൃഷ്ണന്‍, പ്രസന്ന രണദിവേ, ബ്രാഞ്ച് സെക്രട്ടറിമാരായ എം.ആര്‍. ലോഹിദാസന്‍, പി.ഡി. ജയരാജ്, അപ്പുക്കുട്ടന്റെ ഭാര്യ നളിനി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!