കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് വടക്കേക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി.ഖല്‍ബിലുണ്ട് നബി എന്ന പ്രമേയത്തില്‍ വടക്കേക്കാട് സെന്ററില്‍ എടക്കര റോഡിലാണ് പരിപാടി സംഘടിപ്പിച്ചത്. കുഞ്ഞിപ്പ മൂലോടിയിലിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് വടക്കേക്കാട് സോണ്‍ പ്രസിഡന്റ് ഡോക്ടര്‍ അബ്ദുള്‍ റസാഖ് അസ്ഹരി ഉദ്ഘാടനം ചെയ്തു. കെ ടി ത്വാഹിര്‍ സഖാഫി മഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. ഇബ്രാഹിം ഫാളിലി കല്ലൂര്‍ മൗലീദ് സദസ്സിന് നേതൃത്വം നല്‍കി. സയ്യിദ് ഹസ്സന്‍ ജിഫ്രി വളാഞ്ചേരി സമാപന ദുആക്ക് നേതൃത്വം നല്‍കി. മൊയ്തുട്ടി ബാഖവി സ്വാഗതവും മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍ വടക്കേകാട് നന്ദിയും പറഞ്ഞു.



