31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Kechery വെങ്കിടങ്ങ് മനക്കകടവില്‍ തൊഴുത്തിന് തീപിടിച്ച് പശുക്കുട്ടി ചത്തു

വെങ്കിടങ്ങ് മനക്കകടവില്‍ തൊഴുത്തിന് തീപിടിച്ച് പശുക്കുട്ടി ചത്തു

22

വെങ്കിടങ്ങ് മനക്കകടവില്‍ തൊഴുത്തിന് തീപിടിച്ച് പശുക്കുട്ടി ചത്തു.നാല് പശുക്കള്‍ക്കും വീട്ടുകാര്‍ക്കും പൊള്ളലേറ്റു. വെങ്കിടങ്ങ് അപ്പനാത്ത് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിന് തീപിടിച്ച് പശുക്കുട്ടി ചത്തു. ഇന്നലെ രാത്രിയാണ് ഓലമേഞ്ഞ തൊഴുത്തില്‍ അപ്രതീക്ഷിതമായി തീപിടിടുത്തമുണ്ടായത്. അപകടത്തില്‍ മാരകമായി പൊള്ളലേറ്റാണ് പശുകുട്ടി ചത്തത്. തൊഴുത്തിലുണ്ടായിരുന്ന മറ്റ് നാല് പശുക്കള്‍ക്കും നേരിയതോതില്‍ പൊള്ളലേറ്റിട്ടുണ്ട്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സുരേന്ദ്രനും മകനും പൊള്ളലേറ്റിട്ടുണ്ട്. ?സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗവും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീപൂര്‍ണ്ണമായി അണച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല. പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തി പാവറട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!