തമിഴ്‌നാട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ ബി.എഡ്. നേടിയ കാരുകുളം സ്വദേശിനി ശ്രീപ്രിയ നിഖിലിനെ ബിജെപി കടവല്ലൂര്‍ വെസ്റ്റ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു . ബിജെപി കടവല്ലൂര്‍ വെസ്റ്റ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് കരിക്കാട് അധ്യക്ഷത വഹിച്ചു.ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു .ബിജെപി ഭാരവാഹികളായ പി ജി സനൂപ് , കെ രാജീവ് , കെ എച്ച് ഹിജിത്ത്, പി സജിത് കുമാര്‍, കെ സി നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



